പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ഉന്നതികളിലെ ട്രൈബൽ
വിദ്യാർത്ഥികൾക്ക് സൗജന്യ സ്‌കിൽ എജുക്കേഷൻ നടപ്പിലാക്കൻ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നു. എസ്എസ്എൽസി പാസായവരും ആയ വിദ്യാർ ത്ഥികൾക്ക് വിവിധതരത്തിലുള്ള സ്‌കിൽ എജുക്കേഷൻ സ്‌കീമുകൾ പടിഞ്ഞാറ ത്തറ ഗ്രാമപഞ്ചായത്തും കിസാറ്റ്.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ എജുക്കേഷൻ എന്ന സ്ഥാപനവും സംയുക്തമായി ചേർന്ന് ഈ പദ്ധതി നടപ്പിലാക്കും. ട്രൈബൽ വിദ്യാർ ത്ഥികൾക്ക് പൂർണമായും സൗജന്യ നിരക്കിലും. ജനറൽ വിദ്യാർഥികൾക്ക് 50 ശത മാനം കിസാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ അക്കാദമി സ്പോൺസർ ചെയ്യും. ബാക്കി 50 ശതമാനം വിദ്യാർഥികൾ എടുക്കണം. GDA (ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ്) GNA (ജനറൽ നേഴ്സിങ് അസിസ്റ്റൻ്റ്) CSSD (സെൻട്രൽ സ്റ്റീൽസ് സാബ്രിംഗ് ഡിപ്പാർട്ട് മെന്റ് ) BCS ( ബ്ലഡ് കാറ്റേർ സ്റ്റാഫ്) ഫാർമസി അസിസ്റ്റന്റ്റ് MCA( മെഡിക്കൽ ലബോറട്ടറി അസിസ്റ്റന്റ് ) ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ, ഹോസ്‌പിറ്റൽ മാനേ ജ്മെന്റ് തുടങ്ങിയ മേഖലകളിൽ ആണ് വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ നൽകുക.

