ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം

Advertisement
Featured Image

രൂക്ഷമായ വേനലിൽപോലും 10 വർഷം വൈദ്യുത വിതരണം ഉറപ്പാക്കിയ സംസ്ഥാനത്തെ, യുഡിഎഫ്‌ സർക്കാർ ഇരുട്ടിൽ നിർത്തുന്നതിനെതിരെ പ്രതിഷേധ വെളിച്ചം തീർത്ത്‌ സിപിഐഎം. വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാതെ നാടിനെ ഇരുട്ടിലാക്കിയ യുഡിഎഫ്‌ നയത്തിനെതിരെ ജില്ലയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും മെഴുകിതിരി തെളിയിച്ച്‌ പ്രതിഷേധിച്ചു. വീടുകളിലും പ്രതിഷേധാഗ്നി ജ്വലിച്ചു. 

  യുഡിഎഫ്‌ നേതൃത്വവും സർക്കാരും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന്‌ ഉത്തരം പറയണമെന്നും വൈദ്യുതി പ്രതിസന്ധിക്ക്‌ അടിയന്തര പരിഹാരം കാണണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. 

 ജില്ലാതല ഉദ്‌ഘാടനം വെള്ളമുണ്ട എട്ടേനാലിൽ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ നിർവഹിച്ചു. പി സി ബെന്നി അധ്യക്ഷനായി. എം മുരളീധരൻ, കെ വിജയൻ, എം പി പ്രകാശൻ എന്നിവർ സംസാരിച്ചു. 

ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി ഗഗാറിൻ വൈത്തിരി ലോക്കലിലും, പി വി സഹദേവൻ മാനന്തവാടി ട‍ൗൺ, രുഗ്‌മിണി സുബ്രഹ്മണ്യൻ കേണിച്ചിറ, എ എൻ പ്രഭാകരൻ, എം മധു എന്നിവർ ഏച്ചോം ലോക്കലിലും പങ്കെടുത്തു.

Advertisement

Related News