കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി

Advertisement
Featured Image

മഞ്ഞൂറ: കൃഷിയിടത്തിലെ മീൻകുളത്തിന് സമീപം കർഷകനെ മരിച്ച

നിലയിൽ കണ്ടെത്തി. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ് (57) മരിച്ചത്. ഇന്നു രാവിലെ ഏഴോടെ വീടിന് സമീപത്തെ മീൻ കുളത്തിനടുത്തേക്കു പോയ ബെന്നി കുറച്ചുനേരം കഴിഞ്ഞും തിരിച്ചെത്താത്തതിനാൽ ഭാര്യ മോളി അന്വേഷിച്ചപ്പോഴാണ് കുളക്കരയിൽ വീണ് കിടക്കുന്ന ബെന്നിയെ കണ്ടത്. ഉടൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ മോട്ടോറിൽ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സംശയം. ദേവസ്യയുടേയും, പരേതയായ ഏലിയാമ്മയുടേയും മകനാ ണ്. ഭാര്യ മോളി കല്ലോടി പറമറ്റത്തിൽ കുടുംബാംഗമാണ്. യുകെ യിലുള്ള ആൽബിനും മെൽബിനുമാണ് മക്കൾ. മരുമകൾ: ഹണി ആൽബിൻ(യുകെ). സഹോദരങ്ങൾ: ഡെയ്‌സി പാലക്കത്തടത്തിൽ, സിബി സെബാസ്റ്റ്യൻ(ഏരിയ മാനേജർ, ദീപിക, കൽപ്പറ്റ), ഷിന കളത്തിപറമ്പിൽ.

Advertisement

Related News