കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു

Advertisement
Featured Image

പള്ളിക്കൽ: പള്ളിക്കൽ രണ്ടേനാൽ എള്ളുമന്ദം റോഡിൽ ഇസായിൽ

റസീന ദമ്പതികളുടെ വീടിന്റെ പരിസരത്തിലേക്ക് സമീപത്ത് നിർമാണ ത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തി മറിഞ്ഞു വീണു. ഇന്ന് പുലർച്ചെ 3 മണിക്ക് ശബ്ദം കേട്ട് ഉണർന്ന റസീനയും മകളും ഭാഗ്യം കൊണ്ടുമാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. വീടിന്റെ മുന്നിൽ നിർത്തിയ കാർ ഭാഗികമായി തകർന്നു. ഇവരുടെ വീടിന് വിള്ളലുമുണ്ടായിട്ടുണ്ട്. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം ഇസ്‌മാഈലും കുടുംബവും വാടക വീട്ടിലേക്ക് മാറാൻ ഒരുങ്ങുകയാണ്.

Advertisement

Related News