അധ്യാപനത്തിന്റെ വേറിട്ട മാതൃകയുമായി അധ്യാപിക

Advertisement
Featured Image

 കോട്ടത്തറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ യു. പി വിഭാഗം മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ഷിനു ആന്റണി.ക്ലാസ് മുറിയുടെ അതിരുകൾക്കപ്പുറത്തേക്ക് പഠനത്തെ വളർത്തിക്കൊണ്ടുപോകുന്ന ഈ അധ്യാപിക വേറിട്ട മാതൃകയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ "വിത്ത് എന്ന മഹത്ഭുതം" എന്ന പാഠഭാഗം വെറുമൊരു പുസ്തകവായനയായി ഒതുക്കാതെ 

പാരമ്പര്യ വിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ ഭവനം സന്ദർശിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയ ഷിനു ടീച്ചറുടെ വൈവിധ്യമാർന്ന പരിശ്രമത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അധ്യാപനത്തിൽ മാത്രമല്ല എഴുത്ത് മേഖലയിലും സജീവ സാന്നിധ്യമായ ടീച്ചർ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അനുഭവപാഠങ്ങളും കുട്ടികളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഇത്തരം മിടുക്കരായ അധ്യാപകർ വരുംതലമുറയ്ക്ക് വലിയൊരു മാതൃകയും പ്രചോദനവുമാണ്.

Advertisement

Related News