ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിൻ്റെ മൃതദേഹം; വീഴ്ചയിൽ വിശദീകരണം തേടി കണ്ണൂർ എഡിഎം

Advertisement
Featured Image

ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി കണ്ണൂർ എഡിഎം. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നൽകി. ഇന്ന് മൂന്ന് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ റവന്യൂ മന്ത്രി എ പി അനിൽ കുമാ‍ർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ കണ്ണൂർ എഡിഎമ്മിനെ ജില്ലാ കളക്ടർ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു

Advertisement

Related News