അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ചോ എന്ന് സംശയം, അമ്പേഷണം ശക്തമാക്കി

Advertisement
Featured Image

വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന. പണ ഇടപാടിന് വിദ്യാർത്ഥികളുടെ അക്കൗണ്ട് ഉപയോഗിച്ചോ എന്നും സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി.

അതേസമയം, കീർത്തനയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കാവ്യയേയും നീശ്മയേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. മൂന്ന് അധ്യാപികമാരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും നീക്കമുണ്ട്. നിലവിൽ മുഖ്യപ്രതിയെ കണ്ടെത്താൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. വയനാട് സ്വദേശി ഷിന്റോ ഷിബുവിനായാണ് അന്വേഷണം ന‌ടത്തുന്നത്. ലഹരി എത്തിച്ചിരുന്നത് ഷിന്റോ എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

Advertisement

Related News