മാനന്തവാടി നഗരസഭ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ വയനാട് മെഡിക്കൽ കോളേജ് റോഡിന് സമീപമുള്ള നഗരസഭ ഓഫീസ് സമുച്ചയം മെഡിക്കൽ കോളേജ് ആവശ്യങ്ങൾക്കായി വിട്ടു നൽകാൻ ഭരണസമിതി യോഗം തീരുമാനിച്ചു. മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
യോഗത്തിൽ നഗരസഭ ചെയർപോഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ അഡ്വ സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യഷന്മാരായ പി.വി ജോർജ്, ലേഖാ രാജീവൻ, ഷിബു കെ ജോർജ്, പി.വി എസ് മൂസ, കൗൺസിലർ വി.യു ജോയി എന്നിവർ സംസാരിച്ചു.

