വ്യാപാരി ദിനം ആഘോഷിച്ചു

Advertisement
Featured Image

കാവുംമന്ദം യൂണിറ്റിൽ വ്യാപാരി ദിനാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയി പതാക ഉയർത്തി. വ്യാപാരികളുടെ മക്കളിൽ SSLC,PLUS TWO,LSS ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഗവ.എൽ.പി സ്കൂളിലേക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. 

യൂത്ത് വിംഗ് ജില്ലാ വൈസ്.പ്രസിഡന്റ് റെജിലാസ്. കെ. എ വ്യാപാരി ദിന സന്ദേശം നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി മുജീബ് പാറക്കണ്ടി, അഷ്റഫ് പി കെ, അബ്ദുൾ ഗഫൂർ, അയൂബ്, ബഷീർ പി. യൂത്ത് വിംഗ് പ്രസിഡന്റ് റിയോൺ എം.പി എന്നിവർ നേതൃത്വം നൽകി.

Advertisement

Related News