ദേശീയ ലോക് അദാലത്ത്

Advertisement
Featured Image

ദേശീയ നിയമ സേവന അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി കോടതികളിൽ സെപ്റ്റംബർ 12ന് ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങൾക്ക് ചെക്ക് കേസുകൾ സംബന്ധിച്ച പരാതികൾ, തൊഴിൽ തർക്കങ്ങൾ, ഇലക്ട്രിസിറ്റി, വെള്ളക്കരം, മെയിന്റനൻസ് കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിലേക്ക് നേരിട്ട് നൽകാം. വിവിധ കോടതികളിൽ നിലവിലുള്ള ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ചെക്ക് കേസുകൾ, മോട്ടോർ വാഹന നഷ്ട പരിഹാര കേസുകൾ, ലേബർ കോടതിയിലെ കേസുകൾ, കുടുംബ കോടതിയിലുള്ള വിവാഹമോചനം ഒഴികെയുള്ള കേസുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കേസുകൾ, സർവീസ് സംബന്ധമായ കേസുകൾ, സിവിൽ കോടതികളിൽ നിലവിലുള്ള കേസുകൾ എന്നിവയും അദാലത്തിൽ ഒത്തുതീർപ്പാക്കാൻ സാധിക്കും. പുതിയ പരാതികൾ ഓഗസ്റ്റ് 17ന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായോ (ഫോൺ: 04936 207800) താലൂക്ക് ലീഗൽ സ‍ർവീസ് കമ്മിറ്റികളുമായോ (മാനന്തവാടി-8281668101, സുൽത്താൻ ബത്തേരി -8304882641, വൈത്തിരി-9995167835) ബന്ധപ്പെടാം.

Advertisement

Related News