കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ ടിബി ടാങ്ക് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാല്‍ കൈനാട്ടി, ടൗൺ പ്രദേശങ്ങൾ, എണ്ണപ്പന റോഡ്, ഗാന്ധിനഗർ, വിദ്യാനഗർ, കരടിമണ്ണ്, പുലിയാർമല, മൂവാട്ടിക്കുന്ന്, വാടോത്ത്, കാരിയാത്തൻകാവ്, ഓടമ്പം, സ്നേഹനഗർ, എസ്.എൻ. നഗർ, എമിലിത്തടം, നെടുങ്ങോട്, മാണിയങ്കോട്, മുണ്ടേരി ശാന്തിനഗർ-2, മുണ്ടേരി മിച്ചഭൂമി, മാണിയങ്കോട്-ചന്ദ്രഗിരി റോഡ്, കോക്കുഴി, നെടുനിലം, സിന്ദൂർക്കുന്ന്, കോട്ടൻചിറ, പൊന്നട, ചോയി റോഡ് എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 13ന് ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു.

