ദേശീയ സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ വിവരശേഖരണം വിജയികരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം അനുമോദിച്ചു. കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന പരിപാടിയിൽ സെൻസസ് ജില്ലാതല ഉദ്യോഗസ്ഥർ, മാസ്റ്റർ ട്രെയിനർമാർ, അഡീഷണൽ - ഡെപ്യൂട്ടി സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, വിവിധ തലങ്ങളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർക്ക് പ്രിൻസിപ്പൽ ജില്ലാ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മൊമ്മന്റോ വിതരണം ചെയ്തു. ജില്ലയിലെ ഉദ്യോഗസ്ഥരുടെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങളും സേവന മനോഭാവവുമാണ് സംസ്ഥാനത്തു തന്നെ ഏറ്റവുമാദ്യം സെൻസസ് ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ജില്ലയ്ക്ക് സാധിച്ചതെന്നും വിജയം സെൻസസ് പ്രക്രിയയുടെ ഭാഗമായ ഓരോരുത്തരുടേതുമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ സെൻസസ് ഓഫീസർ കൂടിയായ എ.ഡി.എം കെ അജീഷ്, മുൻ എ.ഡി.എം എ ജയശ്രീ, ഡെപ്യൂട്ടി കളക്ടർ സുബൈർ, ഹുസൂർ ശിരസ്തദാർ ടി.ബി. പ്രകാശ്, തഹസിൽദാർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
Related News
ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതി മരിച്ചു; അപകടം ബെംഗളൂരുവിൽ
ബൈക്ക് യാത്രക്കാർ സൂക്ഷിക്കുക; ഹെൽമെറ്റ് ധരിച്ചാലും ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ലഭിക്കും
സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക.. HUID മുദ്രയുണ്ടെങ്കിലും ഒർജിനല്‍ ആകണമെന്നില്ല: തട്ടിപ്പ് വ്യാപകം
നാളെ കർണാടക ബന്ദ് മലയാളി യാത്രക്കാരെയും ബാധിക്കും കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ടാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്
അലുമിനിയമെന്ന വ്യാജേന ഇരുമ്പ് പാത്രം വിൽപന; സംഘം പിടിയിൽ

