ജല അതോറിറ്റിയുടെ കമ്പളക്കാട് ശുദ്ധീകരണ ശാലയിലെ ടാങ്കും ക്ലാരിഫയറും ശുചീകരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 17, 18 തീയതികളിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യമായ വെള്ളം സംഭരിച്ച് വെയ്ക്കണം.

