വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Advertisement
Featured Image

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് 2025-26 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്ക്കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ച ആദ്യ ചാൻസിൽ എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്കും, പ്ലസ് ടു, വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്കും നേടിയവർക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് മാർക്ക്പരിധി യഥാക്രമം 70 ശതമാനവും, 80 ശതമാനവുമാണ്. മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്‍ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്‍ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയൻ സാക്ഷ്യപത്രം, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ ഒന്ന് മുതൽ മുതൽ 15 വരെ തൃശ്ശൂർ ചീഫ് എക്സിക്യുട്ടീവ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോറം എ യുടെ മാതൃക www.agriworkersfund.org വെബ്‍സൈറ്റിൽ ലഭ്യമാണ്. ഫോണ്‍: 04936 204602.

Advertisement

Related News