ലയണൽ മെസി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയതിൽ അന്വേഷണം നാളെ തുടങ്ങും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് അന്വേഷണം. കേസ് അന്വേഷിക്കാൻ ജി എസ് ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം നാളെ കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധിക്കും. കാഞ്ഞങ്ങാട് ജി എസ് ടിയിലെ ഉദ്യോഗസ്ഥരാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസറുടെ മൊഴിയെടുക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടി എടുക്കാതിരുന്നതിൽ വിശദീകരണം തേടും. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ബുധനാഴ്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് തട്ടിപ്പുകളിൽ സർക്കാരിന്റെ അന്വേഷണവും ഉടൻ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
Kerala
മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ്, അന്വേഷണം നാളെ തുടങ്ങും; പ്രാഥമിക റിപ്പോർട്ട് ബുധനാഴ്ചയോടെ
Related News
ഓപ്പറേഷൻ തൂഫാൻ ; എസ് പി സി കേഡറ്റുകൾക്ക് പരിശീലനം നൽകി
സമുദായശക്തീകരണവർഷം 2026: കുടിയേറ്റ കർഷകരെ ആദരിച്ചു
ഓസീസിനെ വീഴ്ത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ കുതിപ്പുമായി ബംഗ്ലാദേശ്, ഇന്ത്യക്കും ശ്രീലങ്കക്കും തിരിച്ചടി
വയനാട് ജില്ലയിൽ മാല പൊട്ടിക്കുന്ന കവർച്ചാ സംഘം സജീവം; ജാഗ്രതാ നിർദ്ദേശവുമായി വയനാട് പോലീസ്
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;. പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

