ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടത്തിയാല്‍ കനത്ത നടപടി; സുരക്ഷ ശക്തമാക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു

Advertisement
Featured Image

ട്രെയിനുകള്ക്ക് നേരെ കല്ലെറിയുന്ന സാമൂഹ്യവിരുദ്ധര്ക്കെതിരെ കര്ശന നിയമനടപടികള് സ്വീകരിക്കാന് തീരുമാനം.ഇതിന്റെ ഭാഗമായി സംസ്ഥാനതല സുരക്ഷാ സമിതി (എസ്.എല്.എസ്.സി.ആര്) രൂപവത്കരിച്ചു. ജില്ലാതലത്തില് പൊലിസ് മേധാവിമാര് ഈ സമിതിയുടെ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കും.


കല്ലേറ് പതിവായ പ്രദേശങ്ങളില് പൊലിസ് പരിശോധന കര്ശനമാക്കാനാണ് തീരുമാനം. ഇത്തരം പ്രശ്നബാധിത മേഖലകളില് പ്രത്യേക ശ്രദ്ധ നല്കുന്നതിനായി എസ്കോര്ട്ട് വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ ഭാഗങ്ങളില് സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.റെയില്വേ പാതയോരങ്ങളിലെ ജനവാസ മേഖലകളില് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 'ഓപ്പറേഷന് സാഥി' പദ്ധതി നടപ്പാക്കും. ആര്.പി.എഫും (RPF) ലോക്കല് പൊലിസും സംയുക്തമായാണ് കുറ്റവാളികളെ കണ്ടെത്താന് അന്വേഷണം നടക്കുക.

Advertisement

Related News