പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം

Advertisement
Featured Image

ഓണക്കാലത്ത് ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും പാൽ സാമ്പിളുകൾ സൗജന്യമായി പരിശോധിക്കാനും സൗകര്യമൊരുക്കി ക്ഷീര വികസന വകുപ്പ്. കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ ഇതിനായി പ്രത്യേകം ഇൻഫർമേഷൻ സെന്റർ സജ്ജീകരിച്ചു. ഓഗസ്റ്റ് 20 മുതൽ 24 വരെ രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ സെന്റർ പ്രവർത്തിക്കും.ഓണക്കാലത്ത് വിൽപന വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതലായി പാൽ എത്തുന്നത് പരിഗണിച്ചാണ് ക്ഷീര വികസന വകുപ്പിന്റെ സംവിധാനം. പൊതുവിപണിയിൽ നിന്ന് വകുപ്പ് നേരിട്ട് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെയാണ് പൊതുജനങ്ങൾക്കും പാൽ സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനം കൂടി ഒരുക്കുന്നത്. ഗുണനിലവാര പരിശോധനയ്ക്ക് കുറഞ്ഞത് 20 മില്ലീലിറ്റർ പാൽ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. പാലിന് ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ തുടർ നടപടികൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരമറിയിക്കും. ഫോൺ: 04936 203093.

Advertisement

Related News