കൽപറ്റ: ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മിൽമ യൂണിയനെതിരെ കള്ളപ്രചരണം നടത്തി പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കേരള കർഷകസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ക്ഷീര കർഷകർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കേരള കർഷകസംഘം സംസ്ഥാന സമിതി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. സുരേഷ് അധ്യക്ഷനായിരുന്നു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി. ജി. സതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ, സണ്ണി ജോർജ്ജ്, എം. എ ചാക്കോ, ടി കെ ശിവൻ, കെ. ജെ. ജോസഫ്, എൻ. പി കുഞ്ഞുമോൾ, എൻ. എം ആൻ്റണി, എ. ഗഫൂർ, ടി. ടി. സ്കറിയ, ജെയിൻ ആൻ്റണി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. ജി. പ്രത്യുഷ് സ്വാഗതവും, കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Related News
പീച്ചങ്കോട് പി.എച്ച്.സി.യിൽ സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സയും പുനരാരംഭിക്കണം: എസ്.ഡി.പി.ഐ.
കുത്തകകമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം; കേരള വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ്
ശ്രീറാം ഫിനാൻസിൽ വീണ്ടും ക്രമക്കേട് ആരോപണം; പനമരം ബ്രാഞ്ചിലേക്ക് DYFI പ്രതിഷേധം
രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം
എണ്ണവില കുതിക്കുന്നു, ആശങ്കകള്‍ മുറുകുന്നു; ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ട്രംപ് തള്ളിയതോടെ ലോകം പ്രതിസന്ധിയിലേക്ക്!

