യു ഡി ഐ ഡി കാർഡിന് രജിസ്റ്റര്‍ ചെയ്യണം

Advertisement
Featured Image

ഭിന്നശേഷി സർട്ടിഫിക്കറ്റ് കൈവശമുള്ളതും ഇതുവരെ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അർഹരായ ഭിന്നശേഷിക്കാരും എത്രയും വേഗം യു ഡി ഐ ഡി കാർഡിനായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് യു ഡി ഐ ഡി കാർഡ് അത്യന്താപേക്ഷിതമാണ്. അപേക്ഷകൾ www.swavlambancard.gov.in വെബ് സൈറ്റ് മുഖേന സമർപ്പിക്കാം. രജിസ്ട്രേഷന് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുകയോ ടോൾ ഫ്രീ നമ്പർ 1800 120 1001 ൽ വിളിക്കുകയോ ചെയ്യാം.

Advertisement

Related News