ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

Advertisement
Featured Image

വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പ്രവേശനം നേടിയവര്‍ക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2026-27 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരും വാർഷിക വരുമാന പരിധി 50,000 രൂപയിൽ അധികരിക്കാത്തവരുമായിരിക്കണം. ജില്ലയ്ക്ക് പുറത്ത് അഡ്മിഷൻ ലഭിച്ചവര്‍ക്കും ജില്ലക്ക് അകത്ത് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളിൽ താമസ സ്ഥലത്തുനിന്നും ഏറ്റവും ദൂരെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചവർക്കും മുൻഗണനയുണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്കിൻറെ കോപ്പി എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 15നകം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ, കൽപ്പറ്റ, വൈത്തിരി, പിണങ്ങോട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കണം. ഫോണ്‍-04936 202232

Advertisement

Related News