ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയാൻ വ്യാപക പരിശോധന. പൊതുവിതരണം, ലീഗൽ മെട്രോളജി, പൊലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് ബുധനാഴ്ച മുപ്പതിലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പത്തിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉപഭോക്താക്കൾ കാണുന്ന വിധത്തിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുക്കുകയും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലാ സപ്ലൈ ഓഫീസർ പി.എസ് പ്രവീൺ, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ ഇ.എം സുമേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.എം അപർണ, ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. അഞ്ജു ജോർജ്, റേഷനിങ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.
Related News
വയനാട്ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേര് കൂടി വയനാട് പോലീസിന്റെ പിടിയില്‍
ഇറ്റലി ലോകകപ്പിലേക്ക്... 2027 ഏകദിന ലോകകപ്പിനുള്ള ഐസിസി ക്വാളിഫയര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടി
കള്ളാടി ദുരന്ത ബാധിതർക്ക് സൗജന്യ റേഷൻ
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
ഓണസമൃദ്ധി, ഓണവിപണികൾ ഓഗസ്റ്റ് 22 മുതൽ 25 വരെ

