മാനന്തവാടി: സ്വന്തം വീടുകളിൽ നിന്ന് ശേഖരിച്ച പച്ചക്കറികളും ധാന്യങ്ങളുമായി മാനന്തവാടി ജിവിഎച്എസ് വിഎച്ച്എസ് സി ഒന്നാം വർഷ എൻ.എസ്.എസ് വിദ്യാർത്ഥികൾ കൂവളമൊട്ടം കുന്ന് ഊരിലെത്തി ഓണ കിറ്റ് വിതരണം നടത്തി.
. എൻ എസ് എസ് മാനസ ഗ്രാമമായി തിരഞ്ഞെടുത്ത ഊരിൽ ഓണ സ്മിതം പരിപാടിയുടെ ഭാഗമായിരുന്നു കിറ്റ് വിതരണം.ഡിവിഷൻ കൗൺസിലർ എം പി ശശികുമാർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു, പ്രോഗ്രാം ഓഫീസർ റംല കാവുങ്ങൽ, സ്റ്റാഫ് സെക്രട്ടറി വി മുജീബ്, അധ്യാപകരായ പി എ അനസ്, എം എസ് ബീന, എം കെ അർച്ചന ഊര് മൂപ്പൻ സി ജനാർദ്ദനൻ എന്നിവർ എന്നിവർ സംബന്ധിച്ചു,

