പനമരം: വിദ്യാർഥികളിൽ അച്ചടക്കവും നേതൃത്വപാടവവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് ആവേശകരമായ തുടക്കമായി.
പി.ടി.എ. പ്രസിഡന്റ് സുബൈർ കെ.ടി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം റുക്കിയ സലാം, വാർഡ് അംഗങ്ങളായ ഷാജഹാൻ കോവ, അജിഷ എൻ. തുടങ്ങിയവർ പങ്കെടുത്തു.
പ്രിൻസിപ്പൽ രമേഷ് കുമാർ, ഷിബു എം.സി. DI ജിഷ്‌ണു രാജ്എന്നിവരും മറ്റ് അധ്യാപകരും ചടങ്ങിൽ ആശംസകൾ നേർന്നു. CPO രജിത കെ ആർ ചടങ്ങിൽ നന്ദി അർപ്പിച്ചു കേഡറ്റുകൾ അണിനിരക്കുന്ന ക്യാമ്പിൽ വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന കായിക-വ്യക്തിത്വ വികസന പരിശീലനങ്ങളും പഠനക്ലാസുകളും നടക്കും.

