സംസ്ഥാനത്ത് സ്വർണ വിലയിലെ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,17,680 രൂപയിലും ഒരു ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 3,000 രൂപയിലധികം വർധന ഒറ്റയടിക്ക് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ ഈ മാസത്തെ റെക്കോർഡ് നിലവാരത്തിൽ എത്തിയിരിക്കുകയാണ് സ്വർണ വില.
ഇന്നത്തെ സ്വർണവില പ്രകാരം 8 ഗ്രാം (ഒരു പവൻ) വില 1,17,680 ആണെന്നിരിക്കെ, ഇതിന് പുറമെ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടതിനാൽ ആഭരണം വാങ്ങാൻ കൂടുതൽ തുക ചെലവാകും. പണിക്കൂലി ഏകദേശം 10 ശതമാനമെന്ന് കണക്കാക്കിയാൽ, 3 ശതമാനം ജിഎസ്ടിയും പണിക്കൂലിക്കുള്ള നികുതിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1.33 ലക്ഷം വരെ ചെലവാകാം.
ഡോളര്‍ ദുര്‍ബലമായതും സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തിന് കരുത്തേകിയിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ ഔൺസിന് നിലവിൽ 4,500 ഡോളർ മറികടന്നാണ് സ്വർണം കുതിക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ബോണ്ട് ആദായത്തിലെ കുറവുമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുകയും ചെയ്തു. യുഎസ് ഫെഡിന്റെ പണപ്പെരുപ്പ ആശങ്കകളും പശ്ചിമേഷ്യയിലെ സംഘർഷവും സ്വർണ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

