സ. വർഗീസ് വൈദ്യർ പാലിയേറ്റീവ് സൊസൈറ്റി ഓണം കിറ്റ് വിതരണം ചെയ്തു.

Advertisement
Featured Image

​തരിയോട്: സ. വർഗീസ് വൈദ്യർ പെയിൻ ആൻ്റ് പാലിയേറ്റീവ് മെമ്മോറിയൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തരിയോട് പഞ്ചായത്തിലെ കിടപ്പുരോഗികൾക്കുള്ള ഓണം കിറ്റ് വിതരണം ചെയ്തു.വിതരണം അനിഷ് കുമാർ നിർവ്വഹിച്ചു. സുമനസ്സുകളിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് മുൻഗണനാടിസ്ഥാനത്തിൽ അർഹരായ രോഗികളുടെ വീടുകളിലാണ് കിറ്റുകൾ എത്തിച്ചു നൽകിയത്.

​ചടങ്ങിൽ പ്രദേശത്തെ പ്രമുഖ വ്യക്തികളും ഭാരവാഹികളുമായ സ: വിനോദ് മാസ്റ്റർ, കെ.ടി. ബിജു, അനിൽ കൃഷ്ണ, രാജേഷ്, ശിവാനന്ദൻ, ജോർജ് കൂവക്കൽ, സണ്ണി ചൂരക്പ്രായിൽ, ഗ്രീഷ്മ തുടങ്ങിയവർ സംബന്ധിച്ചു.

​രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓണക്കാലത്ത് ആശ്വാസമേകാൻ സഹകരിച്ച മുഴുവൻ സുമനസ്സുകൾക്കും പരിപാടിയിൽ പങ്കെടുത്തവർക്കും കൺവീനർ പി.കെ. മുസ്തഫ, പ്രസിഡന്റ് ഷിബു കെ.ടി. എന്നിവർ നന്ദി അറിയിച്ചു.

Advertisement

Related News