ഇരുപത്തിയാറാമത് വയനാട് ജില്ലാ ജുഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ വെച്ച് നടന്നു.
കേരള ജുഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാതാ മുഖ്യാതിഥിയായിരുന്നു.
സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ സിസ്റ്റർ സുജയ സെബാസ്റ്റ്യൻ, വയനാട് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വിജയ ടീച്ചർ, കേരള ജുഡോ അസോസിയേഷൻ സെക്രട്ടറി റൺ, വയനാട് സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, സോളമൻ, എൽ.എ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ , വിഷ്‌ണു പി ജെ ബൈജു പി.സിഎന്നിവർ
സംസാരിച്ചു.

