തൃക്കേപ്പറ്റ: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് മേപ്പാടി തൃക്കൈപറ്റ ആദിവാസി ഊര് നിവാസികളോടൊപ്പം ഓണം ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് നിഷിത്ത് കുമാർ എം ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ഊരിലെ നൂറോളം കുടുംബങ്ങളിലേക്ക് ഓണസമ്മാനമായി ഭക്ഷണ കിറ്റ് വിതരണം ചെയ്തു. എൻ എസ് എസ് വയനാട് ജില്ലാ കൺവീനർ കെ. എസ് ശ്യാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ .സി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുൻ എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ കെ പി അനിൽ കുമാർ മുഖ്യഭാഷണം നടത്തി. പൊതുപ്രവർത്തകനായ എം.ബി, വിനോദ് അധ്യാപകരായ സി മിഥുൻ മോഹൻ, പ്രോഗ്രാം ഓഫീസർ ടി.സി, പ്രവീണ,വി.എം റോഷ്ന വി.എൽ, ലജിന , പി.ഹരികുമാർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊയിൽക്കാവ് എച്ച് എസ് എസ് വോളണ്ടിയേർസ് കലാപരിപാടികൾ അവതരിപ്പിച്ചു. തൃക്കൈപറ്റ ശ്രീലക്ഷ്മി വിദ്യാനികേതൻ അധ്യാപിക കമലാക്ഷി നന്ദി പറഞ്ഞു.
Related News
ഓപ്പറേഷന് തൂഫാന്: കേരളത്തിൽ ലഹരിവേട്ട, 2 കേസുകളിലായി 69 പേര് കൂടി പിടിയിൽ, അറസ്റ്റ് 10000 കടന്നു.
സ്വപ്നം കണ്ടു പക്ഷേ മറന്നുപോയി; ഉണരുമ്പോള്‍ സ്വപ്നം മറന്നുപോകുന്നത് എന്തുകൊണ്ടാണ്
വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിനിട്ട പിഴ പോരെന്ന് കോടതി
പ്രവാസി പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം: പ്രവാസി സംഘം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
ഇരുപത്തിയാറാമത് വയനാട് ജില്ലാ ജുഡോ ചാമ്പ്യൻഷിപ്പ്

