ഓണാഘോഷത്തിനിടെ അപകടകരമായ റോഡ്ഷോ; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്.

Advertisement
Featured Image

അങ്കമാലിയില്‍ ഓണാഘോഷത്തിനിടെ അപകടകരമായ റോഡ് ഷോ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. തുറന്ന ലോറിയില്‍ അപകടകരമായ തരത്തില്‍ നൃത്തം ചെയ്ത് വാഹനമോടിച്ച ഫ്രിജോ, ലോനച്ചന്‍ എന്നിവരുടെ ലൈസന്‍സ് എം വി ഡി സസ്പെന്‍ഡ് ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളില്‍ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരുന്നു.

Advertisement

Related News