തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്.
Related News
ഓണം ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവം: മന്ത്രി ടി സിദ്ദീഖ്
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
വർഷം 3 സൗജന്യ ഗ്യാസ് സിലിണ്ടർ, കൂടുതൽ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; വമ്പൻ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്
എന്‍ജിനീയറിങ് അപ്രന്റീസ് നിയമനം
സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ കടന്നു

