നബിദിന ആഘോഷങ്ങളിൽ പെൺകുട്ടികളെ കൊണ്ടുവന്ന് തുള്ളിച്ചു'; സ്ത്രീ വിരുദ്ധ പരാമർശവുമായി അബ്ദുൽ ഹകീം അസ്ഹരി

Advertisement
Featured Image

നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനവുമായി സമസ്ത എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ മകനുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ റോഡില്‍ കൊണ്ടുവന്ന് തുള്ളിക്കുന്ന സാഹചര്യം ഉണ്ടായെന്ന് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. അത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്ന് ഹകീം അസഹരി പറഞ്ഞു. ദീനിന്റെ കാര്യം പഠിപ്പിക്കാനാണ് കാന്തപുരം പ്രസ്താവന ഇറക്കിയതെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

'ഈ വര്‍ഷം ചിലയിടങ്ങളില്‍ ഘോഷയാത്ര നടത്തി പെണ്‍കുട്ടികളെ കൊണ്ട് വന്ന് തുള്ളിക്കുന്ന സാഹചര്യമുണ്ടായി. അത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണ്. തങ്ങളുടെ കാര്യങ്ങള്‍ പറയേണ്ടത് പണ്ഡിതന്മാരാണെന്നും രാഷ്ട്രീയക്കാരല്ലെന്നും സ്ത്രീകള്‍ പറയുന്നു. സ്ത്രീകളെ പ്രദര്‍ശനവസ്തുവാക്കണമെന്നാണ് ഇവര്‍ പറയുന്നത്. സ്ത്രീയെ പ്രദര്‍ശനവസ്തുവാക്കണമെന്ന് പറയുന്ന ഭരണഘടനാ വിരുദ്ധ ആശയത്തോട് യോജിക്കാന്‍ പറ്റില്ല. അത്തരം പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയുന്നു. ഇത് മതേതര രാജ്യമാണ്. പൂര്‍ണ നഗ്നരായും അര്‍ധ നഗ്നരായും പൂര്‍ണമായി വസ്ത്രം ധരിച്ചും ആളുകള്‍ ജീവിക്കുന്ന രാജ്യമാണിത്', അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

Advertisement

Related News