ജില്ലാ ഗവ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

Advertisement
Featured Image

വയനാട് ജില്ലാ കോടതിയിലെ ജില്ലാ ഗവ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ഏഴുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷകർ സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ തല്പരർ ആയിരിക്കണം. അപേക്ഷയോടൊപ്പം പേര്, അഡ്രസ്സ്, വയസ്സ്, ജനന തിയതി, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും ജനന തിയതി, ബിരുദം, പ്രവൃത്തി പരിചയം, എന്‍റോള്‍മെന്‍റ് നമ്പർ, തീയതി എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കലക്ടർ, സിവിൽ സ്റ്റേഷൻ, നോർത്ത് കൽപ്പറ്റ പി ഒ, 673122 വിലാസത്തിൽ സെപ്റ്റംബർ ഏഴിന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോണ്‍- 04936 202251

Advertisement

Related News