മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, എസ്ഐടി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി

Advertisement
Featured Image

ലയണൽ മെസി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കും. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക.


റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുമതിക്കും ഉത്തരവുകൾക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിൻ്റെ പരിധിയിൽ വരുമെന്നാണ് വിവരം.

Advertisement

Related News