കൽപ്പറ്റ:വയനാട് ജില്ലയിൽ എയർഫോഴ്സിൽ നിന്നും വിരമിച്ചവരുടെയും കുടുംബാംഗങ്ങളുടെയും കുടുംബസംഗമം കൽപ്പറ്റയിലെ ജോർജോയ്സ് ഹോട്ടലിൽ നടന്നു. 75 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു . എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച ശേഷം 80 വയസ്സ് പിന്നിട്ട അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു . വയനാട് എയർ ഫോഴ്സ് വെറ്ററൻസ് അസോസിയേഷൻ പ്രസിഡൻറ് ഗ്ലിസൺ ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ മുഖ്യാതിഥിയായി പങ്കെടുത്തു . പി.പി അബ്ദുൽ അസീസ് , കെ.പി അനിൽകുമാർ , എം. രാമകൃഷ്ണൻ ,
തോമസ് സിവി
എന്നിവർ സംസാരിച്ചു . മുൻ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ഒത്തുചേർന്ന സംഗമം സൗഹൃദവും പരസ്പര ബന്ധവും ഊട്ടിയുറപ്പിക്കുന്ന വേദിയായി .

