എച്ച്.എസ്.ജി സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാതല ക്യാമ്പ് സംഘടിപ്പിച്ചു

Advertisement
Featured Image

കേണിച്ചിറ: ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എച്ച്.എസ്.ജി സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ വയനാട് ജില്ലാതല ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 70 വിദ്യാർഥികൾ പങ്കെടുത്തു. കോഴിക്കോട് അൽ ഫറൂഖ് സ്കൂളിലെ വിദ്യാർഥികളും ക്യാമ്പിൽ പങ്കാളികളായി.

എച്ച്.എസ്.ജി സ്കൗട്ട് ആൻഡ് ഗൈഡ്സ് നാഷണൽ ഓർഗനൈസർ കെ.എസ്. ചൗഹാനും സ്റ്റേറ്റ് ടീം അംഗങ്ങളായ മുഹമ്മദ് സഹൽ, ജൂലി, ബിന്ദി, ജംഷീന എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പൗളിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

രണ്ടാം ദിവസം വിവിധ പരിശീലന പരിപാടികൾക്ക് ശേഷം ഇൻവെസ്റ്റിച്ചർ സെറിമണി നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി മരിയ വിദ്യാർഥികളെ അനുമോദിച്ചു. ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ ബെന്നി ഫ്രീമാൻ സ്വാഗതം പറഞ്ഞു. കെ.എസ്. ചൗഹാൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മുഹമ്മദ് സഹൽ ആശംസകൾ നേർന്നു. സ്കൂൾ ഗൈഡ് കോ-ഓർഡിനേറ്റർ ബിജി സേവ്യർ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ ആശംസകൾ നേർന്നു. സഞ്ജു കെ.ജെ. ചടങ്ങുകൾ നിയന്ത്രിച്ചു. സ്കൗട്ട് മാസ്റ്റർ ബിനോഷ് കെ.ജെ. നന്ദി പറഞ്ഞു.

ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ദ്രുപത് ഗൈഡുകളായി തീർത്ഥ മരിയ, റിയ മേരി മാത്യു, ആരാധിക എസ്.; ദ്രുപത് സ്കൗട്ടുകളായി എഫ്രേം ജോസഫ്, ഡിവോൺ ജൂഡ് നിഖിൽ, ക്രിസ്റ്റ്യാനോ അഭിലാഷ്; പ്രവേശിക ഗൈഡുകളായി ലിസപത്ത് മരിയ, ലുവാന, റിയോണ ക്ലാര ജോസ്; പ്രവേശിക സ്കൗട്ടുകളായി കാശിനാഥ് സുമേഷ്, അഭിനവ കൃഷ്ണ, ദേവജിത്; കോമൾപാത് ഗൈഡുകളായി ജുവൽ മരിയ ജോസഫ്, ഗുരു പ്രണവ്, അസിൻ മരിയ അനീഷ്; കോമൾപാത് സ്കൗട്ടുകളായി സാവിയോ, ജോയൽ നോബിൾ, ജോയൽ ആന്റണി എന്നിവരെ തിരഞ്ഞെടുത്തു.

Advertisement

Related News