ജില്ലയില്‍ മാനന്തവാടി കേന്ദ്രീകരിച്ച് ദേവസ്വം അസി.കമ്മീഷ്ണര്‍ ഡിവിഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടന്ന സമ്മേളനം മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെപി അനില്‍ കുമാര്‍ രക്തസാക്ഷി പ്രമേയവും കെടി ബാലകൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പിവി സഹദേവന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ശശികുമാര്‍ പേരാമ്പ്ര സംഘടനാ റിപ്പോര്‍ട്ടും ടി.സന്തോഷ്‌കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

