തൂഫാന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരിവിരുദ്ധ വാക്കത്തോൺ നടത്തി

Advertisement
Featured Image

കൽപ്പറ്റ: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ വാക്കത്തോൺ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പോലീസ് ഉദ്യോഗസ്ഥരും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരും അണിനിരന്ന വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് കർമ്മം കൽപ്പറ്റ സിവിൽ പരിസരത്ത് ജില്ലാ പോലീസ് മേധാവി ടി. ദേവമനോഹർ ഐ.പി.എസ് നിർവഹിച്ചു. അദ്ദേഹം കൊളുത്തി കൊടുത്ത ദീപശിഖയുമായി വാക്കത്തോൺ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന്, ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ സന്ദേശം നൽകി. വിവിധ കലാപരിപാടികൾ , ജി.എച്ച്. എസ്.എസ്. കാട്ടികുളം, ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ, ഡോൺ ബോസ്കോ കോളജ് ബത്തേരി, എൻ.എം.എസ്.എം ഗവ. കോളജ് കൽപ്പറ്റ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, കരാത്തേ, ജി.ജി കളരി സംഘത്തിന്റെ കളരി തുടങ്ങിയവ അരങ്ങേറി.  


ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ ജയരാജ്‌, മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൾ കരീം, എം.പി. രാജേഷ്, കെ.പി. സുരേഷ്ബാബു, ഷജു ജോസഫ്, കെ.ജി പ്രവീൺ കുമാർ, ടി. അഗസ്റ്റിൻ, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ വിശ്വനാഥൻ, നാർകോടിക് സെൽ ഐ.പി വി.സിജിത്‌, കൽപ്പറ്റ സി.ഐ എസ് എച്ച് ഓ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. മറ്റു പോലീസ് ഉദ്യോഗസ്ഥർ, വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, എസ്.പി.സി കേഡറ്റുകൾ, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സാമൂഹിക രാഷ്ട്രീയ സംസ്കാരീക രംഗത്തുള്ളവർ തുടങ്ങിയവരും പങ്കെടുത്തു.

Advertisement

Related News