പിന്നാക്ക വിഭാഗ വികസന വകുപ്പ് പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കുന്ന ധനസഹായ പദ്ധതിലേക്ക് സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ് കവിയാത്ത, മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.bwin.kerala.gov.in ല്‍ മുഖേന നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ, കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.

