മുട്ടിൽ:മാനുഷീക മൂല്യങ്ങൾ പ്രകാശിക്കുന്നതാണ്
സാഹിത്യമെന്ന പ്രകാശങ്ങളെന്ന് എഴുത്തുക്കാരൻ അർഷാദ് ബത്തേരി പറഞ്ഞു.മുട്ടിൽ സ്വദേശിയായ
നവ എഴുത്തുക്കാരി
ഫിദ ഫാത്തിമയുടെ
,,തുടിപ്പിന്റെ ദൂരം..
കവിതാ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അർഷാദ് ബത്തേരി.സമൂഹത്തിലെ ഇരുട്ടായി മാറുന്ന
അപച്യുതികൾക്കെതിരെ ചോദ്യം ചോദിക്കുകയാണ് യഥാർത്ഥത്തിൽ എഴുത്തുക്കാരൻ ചെയ്യുന്നതെന്നും അർഷാദ് ബത്തേരി പറഞ്ഞു.ജീവിതത്തിലെ നേരനുഭവങ്ങളുടെ നേർസാക്ഷ്യമുള്ള രചനാ വൈഭവത്താൽ ശ്രദ്ധേയായ യുവ എഴുത്തുകാരി ഫിദ ഫൈസലിന്റെ ആദ്യ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് പുസ്തകപ്രകാശന ചടങ്ങിൽ
കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർശശി പന്നിക്കുഴി, അധ്യഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്നി ഉദ്ഘാടനം നിർവ്വഹിച്ചു.
പുസ്തകം ജേഷ്ട പിതാവ് സിദീഖ് ചാലിൽ ഏറ്റ് വാങ്ങി.
മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ലീന സി. നായർ,WMO ജോയന്റ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ, വൈത്തിരി താലൂക്ക്
ലൈബ്രറി കൗൺസിൽ സെക്രട്ടറി സുമേഷ് സി.എം, ജീനിയസ് ബുക്ക് ഡയറക്ടർ റഹ്മാൻ കട്ടയാട്,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുട്ടിൽ അഷ്റഫ് കൊട്ടാരം,
സോലസ് കൺവീനർ
റെജി, മുഹമ്മദലി,എന്നിവർ ആശംസകൾ നേർന്നു.
ആലിക്കുെഞ്ഞ് പാലിയത്ത് ഫിദക്ക്
പ്രത്യേകം ഉപഹാരം നൽകി.ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും വികാരങ്ങളും പ്രതീക്ഷകളും ഉൾച്ചേർന്ന കവിതകളാണ് ‘തുടിപ്പിന്റെ ദൂരം’ എന്ന സമാഹാരത്തിലൂടെ ഫിദ ഫൈസൽ വായനക്കാരിലേക്ക് എത്തിക്കുന്നത്. യുവതലമുറയുടെ എഴുത്തിൽ ശ്രദ്ധേയമായൊരു സാന്നിധ്യമായി മാറാനുള്ള ഫിദയുടെ ശ്രമത്തിന്റെ ഭാഗമായാണ് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുന്നത്.

