ജില്ലാതല സിവിൽ സർവ്വീസ് കായികമേള എൻട്രികൾ ക്ഷണിച്ചു.

Advertisement
Featured Image

ജീവനകാർക്കുള്ള ജില്ലാതല സിവിൽ സർവ്വീസ് കായികമേള സെപ്റ്റംബർ 17,18,19 തിയ്യതികളില്‍ സംഘടിപ്പിക്കുന്നു. സ്ത്രീ-പുരുഷൻമാർക്ക് പൊതുവായി അത്ലറ്റിക്‌സ്, ബാഡ്‌മിന്റൺ (ഷട്ടിൽ), ടേബിൾ ടെന്നിസ്, നീന്തൽ, ചെസ്സ്, കാരംസ് എന്നീ ഇനങ്ങളിലും പുരുഷൻമാർക്ക് മാത്രമായി ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, പവർലിഫ്റ്റിംഗ്, റസ്‌ലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ആന്‍ഡ് ബെസ്റ്റ് ഫിസിക്ക്, കബഡി, എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. സർവ്വീസിൽ പ്രവേശിച്ച് ആറ് മാസം പൂർത്തിയാക്കിയ സ്ഥിരം ജീവനക്കാർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. താൽപര്യമുള്ള ജീവനക്കാർ വകുപ്പുമേധാവി സാക്ഷ്യപ്പെടുത്തിയ എൻട്രി ഫോറങ്ങൾ സെപ്റ്റംബർ 15 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ എത്തിക്കണം. ഫോൺ- 04936-202658

Advertisement

Related News