പി.ആര്‍.ഡിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

Advertisement
Featured Image

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പ്രിസം പദ്ധതിക്ക് കീഴിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം/ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡൈ്വര്‍ടൈസിങ്ങില്‍ ഡിപ്ലോമ/ ന്യൂ മീഡിയ/ സോഷ്യല്‍ മീഡിയ സ്റ്റഡീസില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ നിര്‍മ്മാണത്തിലും എഡിറ്റിങ്ങിലും പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകര്‍ക്ക് 2026 സെപ്റ്റംബര്‍ ഒന്നിന് 30 വയസ് കവിയരുത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 15. അപേക്ഷകള്‍ https://prism.prd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള വിശദ നിര്‍ദേശങ്ങള്‍ prd.kerala.gov.in, cdit.kerala.gov.in ല്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പരും ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കണം.

Advertisement

Related News