നീലഗിരി:
ഭാരതിയാർ യൂണിവേഴ്സിറ്റി 2023-26 ബാച്ച് പരീക്ഷാഫലം വന്നപ്പോൾ ഉജ്ജ്വല നേട്ടവുമായി നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. ഓട്ടോണമസ് പദവി ലഭിക്കുന്നതിന് മുൻപുള്ള അവസാന യൂണിവേഴ്സിറ്റി ബാച്ചിലെ വിദ്യാർത്ഥികളുടെ ഫലം പുറത്തുവന്നപ്പോൾ ഒരു ഗോൾഡ് മെഡൽ ഉൾപ്പെടെ 14 റാങ്കുകളാണ് കോളേജിനെ തേടിയെത്തിയത്.ഇതോടെ ഭാരതിയാർ യൂണിവേഴ്സിറ്റിയുമായുള്ള നീലഗിരി കോളേജിന്റെ അക്കാദമിക് യാത്രയിൽ 7 ഗോൾഡ് മെഡലുകൾ ഉൾപ്പെടെ ആകെ റാങ്കുകളുടെ എണ്ണം 72 ആയി ഉയർന്നു. മുൻ ബാച്ചുകളിലായി 6 ഗോൾഡ് മെഡലുകൾ ഉൾപ്പെടെ 58 യൂണിവേഴ്സിറ്റി റാങ്കുകൾ കോളേജ് കരസ്ഥമാക്കിയിരുന്നു.
ബി.എസ്.സി മൾട്ടിമീഡിയ & വെബ് ടെക്നോളജി വിഭാഗത്തിലെ ഷഹല റഹ്ഷിമ എ ഒന്നാം റാങ്കോടെ സ്വർണ്ണപ്പതക്കം കരസ്ഥമാക്കി നീലഗിരിയുടെ തിലകക്കുറിയായി.
*മറ്റ് പ്രധാന റാങ്ക് ജേതാക്കൾ:*
ബി.കോം ഫിനാൻസ് വിഭാഗത്തിൽ: ആയിഷ പി ടി (രണ്ടാം റാങ്ക്), സഫിയ എം (മൂന്നാം റാങ്ക്), ആധ്യ മണികണ്ഠൻ (നാലാം റാങ്ക്), ധനമാൽ ആർ (അഞ്ചാം റാങ്ക്).
ബി.എസ്.സി മൾട്ടിമീഡിയ & വെബ് ടെക്നോളജി വിഭാഗത്തിൽ: അൻസാർ അഹമ്മദ് എ (രണ്ടാം റാങ്ക്), നിരഞ്ജൻ എ ആർ (മൂന്നാം റാങ്ക്), ഷാഹിൻ അനസ് ടി (നാലാം റാങ്ക്), ഫിസ ഫാത്തിമ കെ പി (അഞ്ചാം റാങ്ക്).
ബി.എസ്.സി സൈക്കോളജി വിഭാഗത്തിൽ: ധനലക്ഷ്മി എം (മൂന്നാം റാങ്ക്), സെമിഹ സി കെ (പത്താം റാങ്ക്).
ബി.ബി.എ ഐ.ബി വിഭാഗത്തിൽ: ശിവാനി ബി (നാലാം റാങ്ക്), ദേവിക ഇ (ഏഴാം റാങ്ക്).
ബി.സി.എ വിഭാഗത്തിൽ: ഷിബില ഷെറിൻ (ആറാം റാങ്ക്),
ഭാരതിയാർ യൂണിവേഴ്സിറ്റിക്ക് കീഴിലെ അഫീലിയേറ്റഡ് സിസ്റ്റത്തിലെ അവസാന അക്കാദമിക് ബാച്ചിലും ഉന്നത വിജയം നൽകി ചരിത്രം കുറിക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് കോളേജ് മാനേജിങ് ഡയറക്ടർ ഡോ. റാഷിദ് ഗസ്സാലി വ്യക്തമാക്കി. ഇനി വരാനിരിക്കുന്ന ഓട്ടോണമസ് ബാച്ചുകളിലും ഈ മികച്ച വിജയം തുടർന്നു കൊണ്ടുപോകാൻ സ്ഥാപനത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും കോളേജ് മാനേജ്‌മെന്റും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.

