ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ലഹരി കൈമാറിയവർ പിടിയിൽ
ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും
പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്ന ലഹരി കേസു കളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം. എയുമായി പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്‌ത് നടത്തിയ തുട രന്വേഷണത്തിലാണ് ഇവർക്ക് ലഹരി കൈമാറിയവരെയും പിടികൂടിയത്.
തൃശൂർ, ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ ധനൂപ് (27), ബത്തേരി, പള്ളി ക്കണ്ടി, കല്ലുവയൽ, ജാസിം അലി (30) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

