മാനന്തവാടി ശിശുവികസന പദ്ധതി പരിധിയിലെ 131 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം മാനന്തവാടി, തലശ്ശേരി റോഡ് മാനന്തവാടി-670645 വിലാസത്തില്‍ സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് ഒന്നിനകം നല്‍കണം. ഫോണ്‍- 04935240324, 8086311616
കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 130 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍- 04936 207014, 8281999315

