ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ്സ് ടു ഡയറി ഡെവലപ്മെന്റ് ഇൻ വയനാട് പദ്ധതിയിലുൾപ്പെടുത്തി തൊഴുത്ത് വൈദ്യുതീകരണ പദ്ധതി, പുൽ ക്കൃഷിത്തോട്ടം സംരക്ഷിക്കാൻ വൈദ്യുതീകരണം, മിനറൽ മിക്സ്ചർ വിതരണ പദ്ധതികൾക്ക് ധനസഹായം നൽകുന്നു. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പൂരിപ്പിച്ച് മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളിലോ അതത് ക്ഷീര സംഘങ്ങളിലോ സെപ്റ്റംബർ 22 ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോണ്‍- കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് -9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9447 773180, പനമരം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9745 294737, മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9846 212700

