പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷണം, പ്രതി പൊലീസുകാരൻ തന്നെ

Advertisement
Featured Image

സുൽത്താൻ ബത്തേരിയിലെ തൊണ്ടിമുതൽ മോഷണം പ്രതി പൊലീസുകാൻ. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്താണ് പ്രതി. മോഷണ വിവരം പുറത്തിറഞ്ഞതു മുതൽ ഇയാൾ ഒളിവിലെന്നു പൊലീസ് പറയുന്നു. ഇയാൾക്കെതിരെ വകുപ്പു തല നടപടിക്കായി സുൽത്താൻബത്തേരി ഡിവൈഎസ്പി എസ്പി ശുപാർശ ചെയ്തു. ഏഴ് ചാക്ക് ഹാൻസ് ആണ് തൊണ്ടി മുതൽ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് കാണാതായത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. 



പ്രതിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതിലും അന്വേഷണം ഊർജിതമാക്കി. ജൂലൈ 18 ന് രാത്രിയാണ് മോഷണം നടന്നത്. അന്ന് സബിത്ത്ന് ജിഡി ചാർജ് ആയിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറിൽ കയറ്റിയാണ് ഹാൻസ് കടത്തിയത്.

Advertisement

Related News