സൗജന്യ വിഗ്ഗ്, കൃത്രിമ സ്തനങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു

Advertisement
Featured Image

സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെയും തൃശൂർ അമല മെഡിക്കൽ കോളേജിന്റെയും  പ്രാസ്കോ ഹെയർ ബാങ്കിന്റെയും സഹകരണത്തോടെ പ്രകാശ് പ്രാസ്കോ സംഘടിപ്പിക്കുന്ന ക്യാൻസർ ബാധിച്ച് കീമോ ചികിത്സയിൽ മുടി നഷ്ടപ്പെട്ട സ്ത്രീകൾക്കുള്ള സൗജന്യ വിഗ്ഗ്, കൃത്രിമ സ്തനങ്ങളുടെയും വിതരണ ഉദ്ഘാടനം മീനങ്ങാടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സന്തോഷ് കുമാർ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ കോഡിനേറ്റർ സജിത കെ ആറിന് നൽകിക്കൊണ്ട് നിർവഹിച്ചു. സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പ്രകാശ് പ്രാസ്കോ,എസ് ഐ ശശിധരൻ, ദ്വാരക നാരായണൻ നായർ, ബഷീർ കല്ലേരി, മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.കുറഞ്ഞത് 12 ഇഞ്ച് മുടിയെങ്കിലും ദാനം ചെയ്യാൻ താല്പര്യം ഉള്ളവരും ഇത്തരത്തിൽ സൗജന്യമായി കൃത്രിമ സ്തനങ്ങളും വിഗ്ഗുകളും ആവശ്യമുള്ളവരും 9847291128 എന്ന നമ്പറിൽ ബന്ധപെടണമെന്ന് പ്രകാശ് പ്രാസ്കോ അറിയിച്ചു

Advertisement

Related News