കുമ്പളേരി:
ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
സെപ്റ്റംബർ 26 മുതൽ ഒക്‌ടോബർ 2 വരെ വൈവിധ്യങ്ങളായ പരിപാടികളോടെ പെരുന്നാളാഘോഷിക്കുന്നതിന് സ്വാഗത സംഘം സജീവമായി പ്രവർത്തിക്കുന്നുണ്ട്.
സെപ്തംബർ 26 ന് കാരാംകൊല്ലി കുരിശടിയിൽ നിന്നും ആരംഭിക്കുന്ന പന്തൽക്കാൽ പ്രയാണം ഇടവകയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങളേറ്റ് വാങ്ങി പള്ളിയിൽ എത്തിച്ചേർന്ന് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാവും.
തുടർന്ന്
സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് നൂറോളം പേർ പങ്കെടുക്കുന്ന മെഗാ ഫ്ലാഷ് മോബ് 'സൂഹ്രോ 2026' നടക്കുന്നതാണ്.
സെപ്ത.27 ന്
ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി വി.ബലിയർപ്പിക്കും. തുടർന്ന് ഫിനിക്സ് സഹായ നിധിയുടെ കീഴിലുള്ള ഫിനിക്സ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും ഇടവകയിൽ നിന്നും കർഷക അവാർഡ് ജേതാക്കളായ വർക്കുള്ള അനുമോദനവും കേരള കൃഷി വകുപ്പ് മന്ത്രി Adv.ടി.സിദ്ധിഖ് നിർവ്വഹിക്കും.
അഖില കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഭക് തിഗാന മത്സരം 27 ഞായറാഴ്ച്ച 11.30 ന് നടത്തപ്പെടുന്നു. ഉച്ചക്ക് ശേഷം അഖില വയനാട് ചിത്രരചനാ മത്സരവും ക്രമീകരിച്ചിട്ടുണ്ട്.
പെരുന്നാളിനോടനുബന്ധിച്ച് സോഷ്യൽ അവേർനസ് പ്രോഗ്രാമിൻ്റെ ഭാഗമായി നീലഗിരി കോളജ് ഓഫ് ആർട്ട്സ് & സയൻസ് CEO യും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറുമായ Dr റാഷിദ് ഗസാലി കൂളിവയൽ 28 ന് സന്ധ്യക്ക് ക്ലാസ് നയിക്കും.
29, 30 തിയതികളിൽ Fr ജയ്സൺ കാഞ്ഞിരംപാറയിൽ MCBS നയിക്കുന്ന സുവിശേഷ ധാരയും
സെൻ്റ് മേരീസ് മെലഡിയുടെ ഗാനസന്ധ്യയും ഉണ്ടായിരിക്കും.
പ്രധാന പെരുന്നാൾ ദിനങ്ങളായ ഒക്ടോബർ 1ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ഒന്നാം തിയതി 4 മണിക്ക്
മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ദൈവാലയത്തിലെ ശമുവേൽ മോർ പീലക്സീനോസ് തിരുമേനിയുടെ കബറിടത്തിൽ നിന്നും മഞ്ഞപ്പാറ സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ നിന്നും ആരംഭിക്കുന്ന തീർത്ഥയാത്രകൾക്ക് കാരാംകൊല്ലി കുരിശിങ്കൽ സ്വീകരണം നൽകും.

