പാലിൽ നിന്നല്ലാതെ ഉൽപാദിപ്പിക്കുന്നവ പനീർ എന്ന പേരിൽ വിൽക്കേണ്ടതില്ലെന്ന കടുത്ത നിലപാടെടുത്ത് ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ (FSSAI). പാലുൽപ്പന്നങ്ങൾക്ക് പകരം സസ്യഎണ്ണയും വെജിറ്റബിൾ പ്രോട്ടീനും ഉപയോഗിച്ചുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ 'പനീർ' എന്ന പേരിൽ വിൽക്കുന്നത് തടയാൻ കർശന നിയമനിർമ്മാണത്തിനൊരുങ്ങുകയാണ്. ഇനി ഇവ പനീർ എന്ന പേരിൽ വിറ്റാൽ കുറ്റകൃത്യമാകും. കടകളിൽ വിൽക്കുന്ന പാക്കറ്റുകളിലും ഹോട്ടലുകളിൽ മെനുവിലും നിയമം ഒരുപോലെ ബാധകമാകും
general
എല്ലാ പനീറും ഒറിജിനൽ അല്ല ! വ്യാജന് പൂട്ടിടാൻ കേന്ദ്രം; പാലിൽ നിന്നല്ലാതെ ഉൽപാദിപ്പിക്കുന്നവയെ പനീർ എന്ന് വിളിക്കാനാവില്ലെന്ന് എഫ്എസ്എസ്എഐ

