മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി കെഎസ്‌ആർടിസി ഡിപ്പോയിലും ഗാരേജ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി കെഎസ്‌ആർടിസി ഡിപ്പോ സൂപ്രണ്ട് സുധീർ റാം, NSS പ്രോഗ്രാം ഓഫീസർ മുഹമ്മദ് അലി, NSS വോളന്റിയർ സെക്രട്ടറി സിനാൻ അഹമ്മദ്, ഷഹബാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഉദ്ഘാടനത്തിന് ശേഷം NSS വോളണ്ടിയർമാർ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഡിപ്പോ പരിസരവും ഗാരേജ് പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

