ഗ്യാനേഷ് കുമാർ വോട്ട് ഘാതകൻ പി. ഇസ്മായിൽ

Advertisement
Featured Image

 ഭരണഘടന പൗരനു നൽകുന്ന വോട്ടവകാശം ഉറപ്പിക്കുന്നതിന് പകരം വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്ന വോട്ട്  ഘാതകനാണ് ഗ്യാനേഷ് കുമാറെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപെട്ടു. കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പ്രസിഡന്റ്‌ സലീം മേമന അധ്യക്ഷത വഹിച്ചു.ബി ജെ പി ക്ക് ഭരണം പിടിക്കാൻ വേണ്ടിയാണ് എസ് ഐ ആർ അട്ടിമറിക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ നേതൃത്വം നൽകുന്നത്. സംശയാസ്പദ വോട്ടർമാരെ സൃഷ്ടിച്ച് പൗരത്വം റദ്ദ് ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. വോട്ടില്ലാത്തവർക്ക് റേഷനും ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കുന്ന നിലപാടുകൾ അതിന്റെ ഉദാഹരണമാണ്.കുറ്റം സമ്മതിക്കുന്ന രീതിയിലുള്ള ഇലക്ഷൻ കമ്മീഷന്റെ പ്രഖ്യാപനങ്ങൾ പരിഹാരമല്ല. കുറ്റവാളിയായ ഗ്യാനേഷ് കുമാറിനെ വിചാരണ ചെയ്യാനും എസ് ഐ ആർ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാനും ഭരണകൂടം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ എൻ. കെ. റഷീദ്, റസാഖ് കൽപ്പറ്റ, അഡ്വ : എം. സി. എം. ജമാൽ,എസ്. ടി. യു. ജില്ലാ പ്രസിഡന്റ്‌ സി. മൊയ്‌തീൻ കുട്ടി,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ. ഹനീഫ, നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ വടകര മുഹമ്മദ്‌, പനന്തറ മുഹമ്മദ്‌ , അബൂബക്കർ സിദീഖ്, അലവി വടക്കേതിൽ, യൂത്ത് ലീഗ് ഭാരവാഹികളായ സി. എച്. ഫസൽ, ഷമീർ കാഞ്ഞായ്, കെ. കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി കടവൻ ഹംസ സ്വാഗതവും ട്രഷറർ സി. ഇ. ഹാരിസ് നന്ദിയും പറഞ്ഞു.

Advertisement

Related News